ചാലക്കുടി: നഗരത്തില്‍ ട്രാഫിക് പരിഷ്ക്കാരങ്ങള്‍ നടപ്പാക്കിയിട്ടും ഗതാഗത കുരുക്കിന് പരിഹാരമായില്ല. സൗത്തിലും റെയില്‍വേ സ്റ്റേഷന് റോഡ്, ട്രങ്ക് റോഡ്,ആനമല ജംഗ്ഷന് എന്നിവിടങ്ങളിലെ ഗതാഗത കുരുക്കിന് യാതൊരുമാറ്റവുമില്ല. മാര്‍ക്കറ്റ് റോഡിലെ വണ്‍വെ സമ്പ്രദായവും പ്രാവര്‍ത്തികമായില്ല. അനധികൃത പാര്‍ക്കിങ്ങും.
ഓട്ടോറിക്ഷ സ്റ്റാന്റുകളുടെ പ്രവര്‍ത്തനവും സുഗമമായി നടപ്പിലാക്കുവാന്‍ നഗരസഭക്കോ, പോലീസിനോ കഴിഞ്ഞിട്ടില്ല. സൗത്ത് ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്റ് മേല്പ്പാലത്തിനടിയിലേക്ക് ഇതുവരെ മാറ്റി സ്ഥാപിച്ചിട്ടില്ല. സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഭാഗത്ത് അനധികൃത പാര്‍ക്കിങ്ങും തുടരുന്നു. പോലീസിന്റെ കുറവും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സൗത്ത് ജംഗ്ഷനില്‍ വാഹനങ്ങളുടെ സര്‍വീസിന് യാതൊരു നിയന്ത്രണവുമില്ല. പോലീസ് സേവനം ഉണ്ടെങ്കിലും പള്ളി സ്റ്റോപ്പ് അടക്കമുള്ളിടത്ത് രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. പരിഷ്ക്കാരങ്ങള്‍ നടത്തി നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൂടാതെ ദേശീയപാത സര്‍വീസ് റോഡിലെ അശാസ്ത്രീയമായ ഡിവൈഡറുകള്‍ ഇരു ചക്ര വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നുമുണ്ട്. മുരിങ്ങൂര്‍ ജംഗ്ഷന് മുതല്‍ ഡിവൈന്‍ ജംഗ്ഷന് വരെയുള്ള അര കിലോമീറ്ററിനുള്ളില്‍ അഞ്ചിലധികം ഡിവൈഡറുകളാണ് ഉള്ളത്.
സര്‍വ്വീസ് റോഡുകളുടെ കുഴിയടക്കുന്നതിന്റെ ഭാഗമായി ടാറിങ്ങ് നടത്തിയപ്പോഴാണ് ഇവ ഉണ്ടാക്കിയത്. ഇതുമൂലം ഇരുചക്ര വാഹനങ്ങള്‍ വീഴുന്നതിനു കാരണമാകുന്നുണ്ട്. മാസങ്ങള്‍ക്ക് മൂന്‍പ് മുരിങ്ങൂര്‍ ജംഗ്ഷനിലുള്ള ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട് മിറഞ്ഞ് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചിരുന്നു. അടിപാതക്ക് സമീപത്തുള്ള ഡിവൈഡറില്‍ ഇടിച്ച് മിറഞ്ഞ മൂക്കന്നൂര്‍ സ്വദേശിയായ വീട്ടമ്മയും മരിച്ചിരുന്നു. സൂചക ബോര്‍ഡുകള്‍ ഇല്ലാത്തതാണ് അപകടം വര്‍ദ്ധിക്കുവാന്‍ കാരണം. അശാസ്ത്രീയമായി സ്ഥാപിച്ച ഡിവൈഡറുകള്‍ നീക്കം ചെയ്യുകയോ, സൂചക ബോര്‍ഡുകളോ, ഡിമര്‍ ലൈറ്റുകളോ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: