കൊച്ചി/തിരുവനന്തപുരം: മലയാളികള്‍ക്ക് ഗള്‍ഫിലെ ഓണാഘോഷത്തിന് എമിറേറ്റ്സ് സ്കൈകാര്‍ഗോ കേരളത്തില്‍ നിന്ന് കയറ്റിയയച്ചത് 288 ടണ്‍ പച്ചക്കറികളും നേന്ത്രക്കായും വാഴയിലകളും. മൂന്ന് ഫ്രെയ്റ്റര്‍ വിമാനങ്ങള്‍ പ്രത്യേകമായി സര്‍വീസ് നടത്തിയാണ് സാധനങ്ങളെല്ലാം ഗള്‍ഫ് നാടുകളിലെത്തിച്ചത്.
ഓണസദ്യയുടെ അവിഭാജ്യഘടകങ്ങളായ പച്ചക്കറിയും വാഴയിലകളും നേന്ത്രക്കായും പ്രധാനമായും ദുബായിലേയ്ക്കാണ് കയറ്റിയയച്ചത്. ബഹ്റിന്, ദോഹ, ദമാം, മസ്ക്കറ്റ്, ജിദ്ദ എന്നിവിടങ്ങളിലേയ്ക്കും ഇവയെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: