കൊച്ചി: കട്ട്ലറി ഉത്പന്നങ്ങളുടെ ബ്രാന്‍ഡായ കിഷ്കോ കേരളത്തില്‍ എത്തുന്നു. ‘കിഷ്കോ ഇന്നോ ഷെഫ്’ എന്ന പേരില്‍ സോസ് പാന്‍, കടായി, കുക്ക് ആന്‍ഡ് സേര്‍വ് പാന്‍, കട്ട്ലറി തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്പങ്ങളാണ് വിപണിയിലെത്തിക്കുന്നതെന്ന് പ്രമുഖ ആരോഗ്യകാര്യ വിദഗ്ധയും കിഷ്കോ എംഡിയുമായ നമിത ജെയിന് പറഞ്ഞു.
നൂതന സാങ്കേതികവിദ്യയുപയോഗിച്ചു നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ ഇന്ത്യയിലെവിടെയും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും. ഇതിന് പ്രമുഖ ഇ-കൊമ്മേഴ്സ് സൈറ്റുകളുമായി ധാരണയിലെത്തി. കിഷ്കോ ഉത്പന്നങ്ങള്‍ യൂറോപ്പിലേക്കും മധ്യപൂര്‍വ്വ ഏഷ്യയിലേക്കേും വ്യാപിപ്പിക്കുമെന്നും നമിത വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: