കല്‍പ്പറ്റ : വയനാട് ജില്ലയില്‍ സര്‍ക്കാര്‍ നിക്ഷിപ്ത ഭൂമിയില്‍ കൈയ്യേറിയ ആദിവാസികളെ ഒഴിപ്പിക്കുവാനുള്ള ഇടതുസര്‍ക്കാര്‍ നീക്കത്തെ അതിശക്തമായി നേരിടുമെന്ന് ആദിവാസി സംഘം ജില്ലാ കമ്മിറ്റി അറിയിച്ചു.
വന്‍കിട ഭൂമാഫിയക്കാരെ സംരക്ഷിക്കാന്‍ പാവപ്പെട്ട ഭൂരഹിതരായിട്ടുള്ള ആദിവാസികളെ ബലിയാടാക്കി രക്ഷപ്പെടാന്‍ നോക്കുന്ന സര്‍ക്കാര്‍ നടപടി ആദിവാസികളോട് കാണിക്കുന്ന കൊടും ക്രൂരതയാണ്. ഭൂരഹിതരായിട്ടുള്ള ആദിവാസികള്‍ക്ക് ഭൂമിനല്കാന് അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്നും, ഇക്കാര്യത്തില്‍ മൗനം വെടിഞ്ഞ് വയനാട് എം.എല്‍.എ മാര്‍ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സമയത്ത് ആദിവാസികള്‍ക്ക് ഒരു ഏക്കര്‍ ഭൂമി നല്‍കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ അധികാരം കിട്ടിയശേഷം കൈ യ്യേറിയ ഭൂമി ഒഴിപ്പിക്കുവാ ന് ഉള്ള നടപടിയാണ് കൈക്കൊള്ളുന്നത്. എത്രയും പെട്ടെന്ന് ഭൂമി പ്രശ്നത്തിന് ആദിവാസികള്‍ക്ക് അനുകൂലമായ നടപടികള്ക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യോഗം അറിയിച്ചു. യോഗത്തില്‍ പാലേരി രാമന് അധ്യക്ഷത വഹിച്ചു.
ബി.ജെ.പി ജില്ല പ്രസിഡന്റ് സജി ശങ്കര്‍, എസ്.സി എസ്.ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി മുകുന്ദന് പള്ളിയറ, ഇരിമുട്ടൂര് കുഞ്ഞാമന്, കെ.എം പൊന്നു, ബാബു സി.എ, രാജ് മോഹന്‍, രാമചന്ദ്രന് അഞ്ചുകുന്ന്, അരിക്കര ചന്തു, സിന്ധു, വിജയന് എ.ആര്, സുബ്രഹ്മണ്യന്, ശ്രീധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: