മാനന്തവാടി : പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍പോലും വെളളമില്ലാതെ മാനന്ത വാടി മിനി സിവില്‍സ്റ്റേഷനിലെ ജീവനക്കാര്‍ വലയുന്നു. മാസങ്ങളായി താറുമാറായ മിനിസിവില്‍സ്റ്റേഷനിലെ ജലവിതരണസംവിധാനം പുന:സ്ഥാപിക്കാന്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളുള്‍പ്പെടെയുളള ജീവനക്കാര്‍ തഹസില്‍ദാര്‍ക്ക് പരാതിനല്‍കി.
വനിതകളുള്‍പ്പെടെ നൂറ്റമ്പതോളം ജീവനാക്കാരുളള മിനി സിവില്‍ സ്റ്റേഷനിലേക്ക് കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും വെളളമെത്തിക്കുന്നത് തൊട്ടടുത്ത താലൂക്ക് ഓഫീസിലെ ടാങ്കില്‍ നിന്നാണ്. എന്നാല്‍ പലദിവസങ്ങളിലും പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും വെള്ളം കിട്ടാതായതോടെ ടോയ്ലറ്റില് നിന്നുളള ദുര്‍ഗന്ധം സഹിച്ചാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. മാത്രമല്ല ദുര്‍ഗന്ധംമൂലം വൈകുന്നേരം വരെ ടോയ്ലറ്റില് പോകാനാകാതെ ജോലിചെയ്യേണ്ടിവരുന്ന അവ സ്ഥയാ ണുള്ളതെന്നും സ്ത്രീജിവനക്കാര് പരാതി പറയുന്നു.
ഇവിടുത്തെ കിണര്‍ വറ്റി ഉപയോഗശൂന്യമായതോടെ വ ാട്ടര് അതോറിറ്റിയുടെ വെള്ളമാണ് താലൂക്ക് ഓഫീസിലേയും മിനി സിവല്സ്റ്റേഷനിലും ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നത്. അഞ്ചേമുക്ക ാല് ലക്ഷംരൂപ മുതല്‍മുടക്കില്‍ മിനിസിവില്സ്റ്റേഷന്പരിസരത്ത് നിര്‍മ്മിക്കുന്ന കുടിവെളളടാങ്കിന്റെ പണി പൂര്‍ത്തിയായാല്‍മാത്രമേ ജീവനക്കാരുടെ ദുരിതത്തിന് അറുതിയാവുകയുളളൂ.ഇതിനുളള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും ടാങ്കറുകളില്‍ വെളളമെത്തിച്ച് ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് താത്കാലിക പരിഹാരം ഉണ്ടാക്കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: