കല്‍പ്പറ്റ : സംസ്ഥാനത്തെ ക്ഷേത്രങ്ങളെ രാഷ്ട്രീയ മുക്തമാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി വയനാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സായാഹ്ന ധര്‍ണ്ണ നടത്തും. കല്‍പ്പറ്റ അനന്തവീര തിയേറ്ററിന് സമീപത്ത് വൈകുന്നേരം നാല് മണിക്കാണ് പരിപാടി.
തിരുവോണവും തിരുവാതിരയും ശബരിമലയുമെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരവുകള്‍ വഴി രാഷ്ട്രീയ വല്ക്കരിച്ചിരിക്കുന്നു. ഹിന്ദുക്കളുടെ ആചാരനുഷ്ഠാനങ്ങളെയും ആചാര്യന്മാരെയും സന്യാസി ശ്രേഷ്ടന്മാരെയും നിത്യേന അപമാനിക്കുന്നു, ശബരിമല പൂങ്കാവനം വിവാദ കേന്ദ്രമാക്കുന്നു, യുവതികള്‍ക്ക് പ്രവേശനം വേണമെന്ന് ശഠിക്കുന്നു, യോഗാദിനത്തില്‍ ശാന്തിമന്ത്രം പാടില്ലെന്ന് മന്ത്രി കെ. കെ. ഷൈലജ പറയുന്നു, ശ്രീനാരായണഗുരുദേവനെ തെരുവില്‍ കൊലചെയ്യുന്നു, ശ്രീകൃഷ്ണ ജയന്തി ശോഭായാത്രക്കെതിരെ കൊലവിളി നടത്തുന്നു. സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കും പ്രാര്‍ത്ഥനയും വേണ്ടെന്ന് മന്ത്രി സുധാകരന് പറയുന്നു. ക്ഷേത്രത്തിലെ മതപാഠശാലകളില്‍ മതഭീകരതയാണെന്ന് സിപിഎം പറയുന്നു എന്നാല്‍ ഇത്തരത്തില്‍ ഒരു നിയന്ത്രണവും ഇതര മതക്കാര്‍ക്കില്ല. ഹൈന്ദവേതര ആഘോഷങ്ങളെ അഭിനന്ദിക്കുന്ന ഇക്കൂട്ടര്‍ ഹൈന്ദവ ആഘോഷങ്ങളെ അവഹേളിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ക്കെതിരെയാണ് സമരം.
പരിപാടി ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. വി.മുരളീധരന് ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് ജില്ലാസംഘചാലക് എം.എം.ദാമോദരന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് സി.പി.വിജയന്, വൈസ്പ്രസിഡന്റ് മോഹനന് പൂതാടി, ജനറല്‍സെക്രട്ടറി സി.കെ.ഉദയന്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജഗനാഥ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: