എരുമേലി: സംസ്ഥാന സര്‍ക്കാര്‍ ഹിന്ദുക്കള്‍ക്കെതിരെ അപ്രഖ്യാപിത യുദ്ധത്തിന് നേതൃത്വം കൊടുക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി ഇ. എസ്. ബിജു ആരോപിച്ചു. കേരള സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാടുകള്‍ക്കെതിരെ ഹിന്ദുഐക്യവേദി എരുമേലിയില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതസൗഹാര്‍ദ്ദത്തോടും സാഹോദര്യത്തോടും ജീവിക്കുന്ന ജനങ്ങളില്‍ ന്യൂനപക്ഷ സമുഹങ്ങളെ അടര്‍ത്തിമാറ്റി അവരില്‍ ഭയം ജനിപ്പിച്ച് ഭരിക്കാനുള്ള രാഷ്‌ട്രീയ മുതലെടുപ്പിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ക്ഷേത്രങ്ങള്‍ ആയുധ പുരകളാണെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന ഇതിനുദാഹരണമാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുരുദേവനെ കുരിശില്‍ തറച്ചും ജാതിയില്ലാ വിളംബരവും, നവോത്ഥാന സദസും നടത്തി ശ്രീനാരായണിയരെയും, ഹിന്ദു സമുഹത്തെയും ശിഥിലികരിക്കാനാണ് സര്‍ക്കാരിന്റെ ഗുഡാലോചനയെന്നും അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യകാരി സദസ്യന്‍ കെ. കെ. മോഹന്‍ ദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സത്സംഗ പ്രമുഖ് കെ.എസ്. ഓമനക്കുട്ടന്‍ മുഖ്യപ്രഭാഷണം നടത്തി.
ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, രാഷ്‌ട്രീയ സ്വയം സേവക സംഘം പൊന്‍കുന്നം ജില്ല സഹകാര്യവാഹ് വി. ആര്‍. രതീഷ്, ബിജെപി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണന്‍, ബിജെപി ജില്ല കമ്മറ്റി അംഗം അനിയന്‍ എരുമേലി, ബിഎംഎസ് മുണ്ടക്കയം മേഖല പ്രസി. കെ. ആര്‍. രതീഷ്, പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി സി.ആര്‍. അനില്‍, സന്തോഷ് കുമാര്‍, യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് അമല്‍ കടുപ്പില്‍, വി. പി. മോഹനന്‍ കാളകെട്ടി തുടങ്ങിയവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി.
















