മലപ്പുറം: കേന്ദ്രസര്‍ക്കാരിന്റെ ജനോപാകാര പദ്ധതിയായ ജന്‍ ഔഷധി മലപ്പുറം ജില്ലയില്‍ അട്ടിമറിക്കപ്പെടുന്നു. കുറഞ്ഞ വിലയില്‍ മരുന്നു ലഭ്യമാക്കുന്നതാണ് ജന്‍ ഔഷധി. സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളുമായി ജന്‍ ഔഷധി സ്റ്റോറില്‍ 30 മുതല്‍ 80 % വരെ വിലകുറച്ച് മരുന്ന് ലഭിക്കും. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ക്ക് ദിവസവും കഴിക്കേണ്ട മരുന്നുകള്‍ ജന്‍ ഔഷധി ഷോപ്പുകളില്‍ തുച്ഛവിലയ്ക്ക് കിട്ടും. പക്ഷേ ഷോപ്പുകള്‍ തുറക്കാത്തതിനാല്‍ സേവനം കിട്ടുന്നില്ല.
മറ്റ് ജില്ലകളില്‍ നല്ല രീതില്‍ നടപ്പായെങ്കിലും മലപ്പുറം ജില്ലയില്‍ ആകെ മൂന്ന് ജന്‍ ഔഷധി സ്റ്റോറുകള്‍ മാത്രം. സംഘടനകള്‍ക്കോ കൂട്ടായ്മക്കോ ആണ് ജന്‍ ഔഷധി അനുവദിക്കുക. മലപ്പുറത്താകെയുള്ള മൂന്നും വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല.
ജില്ലയിലെ പ്രധാനപ്പെട്ട മുഴുവന്‍ കേന്ദ്രങ്ങളിലും ഷോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. മൂന്നെണ്ണമാണ് ഭാഗികമായെങ്കിലും തുടങ്ങിയത്. പദ്ധതി പ്രഖ്യാപിച്ചപ്പോഴേ ചില സംഘടകള്‍ ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും ഷോപ്പ് തുടങ്ങാന്‍ അനുമതി വാങ്ങി. പക്ഷേ ഷോപ്പ് തുറന്നില്ല. അനുമതി മറ്റൊരാള്‍ക്ക് കൊടുക്കില്ല.
സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ കൂടുതലുള്ള ജില്ലയാണ് മലപ്പുറം. ചില വന്‍കിട ആശുപത്രികള്‍ ബിനാമികള്‍ വഴി ജന്‍ ഔഷധി ഷോപ്പുകള്‍ സ്വന്തമാക്കിയെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: