കല്‍പ്പറ്റ : ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ നടക്കുന്ന അസാന്മാര്ഗ്ഗിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന് ധര്‍മ്മരക്ഷാ ഐക്യവേദി ജില്ലാ കമ്മിറ്റി. കോളേജ് വിദ്യാര്‍ത്ഥി നികളെക്കാള് സ്കൂള്‍ വിദ്യാര്‍ത്ഥിനികളും ഇവിടെ ഇരയാകുന്നു. പ്രലോഭനങ്ങളില്‍ വഴങ്ങിയാണ് പല പെണ്‍കുട്ടികളും ഇത്തരം ഭാഗങ്ങളിലെത്തുന്നത്. ഇത്തരത്തില്‍ കെണിയിലായ പല കുട്ടികളെയും രക്ഷിതാക്കളാണ് രക്ഷപ്പെടുത്തിയിട്ടുള്ളത്. കൂട്ടുകാരോടൊത്ത് പാര്‍ക്കുകളിലെത്തുന്ന കാര്യം അധ്യാപകര്‍ക്കൊ വീട്ടുകാര്‍ക്കോ അറിയില്ല, ഇത്തരം കേന്ദ്രങ്ങളില്‍ പോലീസ് പരിശോധനയുമില്ല. ടൂറിസം കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന ശക്തമാക്കി, കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് യോഗത്തില്‍ ആവശ്യമുയരുന്നു. അല്ലാത്തപക്ഷം സമര പരിപാടികള്‍ ആരംഭിക്കും. ജില്ലാ കണ്‍വീനര്‍ പി.നിഖില്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സി.പി.വിജയന്, ജില്ലാ സംഘടനാസെക്രട്ടറി ബാലജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: