കൊച്ചി: ദീപാവലി, ദസറ കച്ചവടം ഓണ്‍ലൈനില്‍ പൊടിപൊടിക്കുന്നു. ഫ്ലിപ് കാര്‍ട്ട്, ആമസോണ്‍, സ്നാപ് ഡീല്‍ കമ്പനികള്‍ തമ്മിലാണ് പ്രധാന മത്സരം. ഉത്സവകാലയളവില്‍ 12000 കോടി രൂപയുടെ വരുമാനമാണ് ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച മാത്രം 1400 കോടി രൂപയുടെ കച്ചവടം നടന്നുവെന്ന് ഫ്ലിപ് കാര്‍ട്ട് അവകാശപ്പെട്ടു.
ഫ്ലിപ് കാര്‍ട്ട് ബിഗ് ബില്യന്‍ ഡേയ്സ്, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍, സ്നാപ് ഡീലിന്റെ അണ്‍ബോക്സ് ദീപാവലി സെയില്‍ എന്നിവയിലൂടെ ഇലക്ട്രോണിക്സ്, ഗൃഹോപകരണം, വസ്ത്രങ്ങള്‍ തുടങ്ങി ഓരോ വിഭാഗത്തിനും പ്രത്യേകം ഓഫറുകളാണ് കമ്പനികള്‍ ഒരുക്കിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ വിഭാഗത്തിലാണ് കച്ചവടം കൂടുതലും നടക്കുന്നത്. ഇരുപതിനായിരം രൂപയ്ക്ക് മുകളില്‍ വിലയുണ്ടായിരുന്ന ഐ ഫോണ്‍ 5എസിന് ഓഫര്‍ വില 17,790 രൂപ മാത്രം നല്കിയാല് മതി.
സാംസങ്, അസൂസ്, ലെനോവ തുടങ്ങിയ കമ്പനികളും വന്‍ വിലക്കുറവില്‍ ഫോണുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഫ്ലിപ് കാര്‍ട്ട്, മിന്ത്ര, അമസോണുമെല്ലാം വസ്ത്രങ്ങള്‍ക്കും വലിയ ഓഫറുകള്‍ നല്കുന്നു. ആമസോണിന്റെ ഓഫര്‍ കാലാവധി ഇന്ന് അവസാനിക്കും. ഫ്ലിപ് കാര്‍ട്ടില്‍ നാളെവരെ ഓഫറുണ്ട്. ഓഫര്‍ തുടങ്ങി ആദ്യ ദിവസം തന്നെ ഒരു കോടി രൂപയുടെ കച്ചവടം നടന്നുവെന്ന് സ്നാപ്പ് ഡീല്‍ അവകാശപ്പെടുന്നു. വസ്ത്രമേഖലയില്‍ 20 ലക്ഷത്തിലധികം പേര് സന്ദര്‍ശനം നടത്തിയെന്നാണ് ഫ്ലിപ് കാര്‍ട്ടിന്റെ വാദം. പതിവില്‍ നിന്നും വ്യത്യസ്തമായി വില്‍പ്പനയില്‍ ഭൂരിഭാഗവും നടന്നത് മൊബൈല്‍ പ്ലാറ്റ്ഫോം വഴിയാണെന്ന് ആമസോണ്‍ അറിയിച്ചു.
എന്നാല്‍ ഇത്തവണ ഓഫറുകള്‍ കുറവാണെന്ന ആരോപണവുമുണ്ട്. സ്ഥിരം നല്കുന്ന ഓഫറുകള്‍ക്ക് പുറമേ പുതിയ മോഡലുകള്‍ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് വിമര്‍ശകരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: