മുംബൈ: ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്കുന്ന വായ്പയുടെ (റിപ്പോ) പലിശ 25 പോയിന്റ് (0.25 ശതമാനം) കുറച്ചു. ഇതോടെ ഭവന, വാഹന വായ്പകള്‍ അടക്കമുള്ളവയുടെ പലിശയും കുറയും. അതായത് അവയുടെ തിരിച്ചടവില്‍ കുറവ് വരും. ഊര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണ്ണറായ ശേഷമുള്ള ആദ്യ നാണയ നയമാണ് ഇന്നലെ പ്രഖ്യാപിച്ചത്.
റിപ്പോ നിരക്ക് ഇപ്പോള്‍ 6.25 ശതമാനമായി കുറഞ്ഞു. ആറു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. റിവേഴ്സ് റിപ്പോ (ആര്‍ബിഐ ബാങ്കുകളില്‍ നിന്ന് വാങ്ങുന്ന വായ്പ്പ) നിരക്ക് ആറു ശതമാനത്തില്‍ നിന്ന് 5.75 ശതമാനമായും കുറച്ചു. നാണയപ്പെരുപ്പം കുറഞ്ഞതും വിലക്കയറ്റം പിടിച്ചു നിര്‍ത്താനായതും കണക്കിലെടുത്താണ് പലിശ കുറിച്ചത്. വരും നാളുകളില്‍ അവശ്യവസ്തുവില ഉയരില്ലെന്നാണ് പ്രതീക്ഷയെന്നും ആര്‍ബിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: