കോന്നി: വനംവന്യ ജീവി വാരാഘോഷത്തിന്റെ ഭാഗമായി ലോക മൃഗക്ഷേമ ദിനമായ ഇന്നലെ കോന്നി ആനതാവളത്തില്‍ ആനയൂട്ടും സെമിനാറും നടത്തി. ആനയൂട്ട് ജില്ലാ കളക്ടര്‍ ആര്.ഗിരിജ ഉദ്ഘാടനം ചെയ്തു.
കോന്നി ആനതാവളത്തിലെ ആനകളായ സോമന്, സുരേന്ദന്, മീന,പ്രിയദര്‍ശിനി,ഈവ, കൃഷ്ണ എന്നീ ആനകള്‍ക്കും കുരുന്നുകളായ ഒരുവയസുകാര് പിഞ്ചു,എട്ട് മാസം പ്രായമുള്ള അമ്മു എന്നീ ആനകള്‍ക്കുമാണ് ആനയൂട്ട് നടത്തിയത്. കുട്ടിയാനകള്‍ക്ക് പ്രധാനമായും കുപ്പിപാലാണ് നല്‍കിയത്.മറ്റ് ആനകള്‍ക്ക് കരിമ്പ്,തണ്ണിമത്തന്,ഏത്തപ്പഴം,ക്യാരറ്റ്,ആപ്പിള്‍,ചോറ് എന്നിവ നല്കി. ആനതാവളത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ആനകളെ നിരത്തി നിര്‍ത്തിയാണ് ആനയൂട്ട് നടത്തിയത്. കോന്നി ഡിഎഫ്ഓ മോഹന്‍ പിള്ള ,റേഞ്ച് ഓഫീസര്‍ കെ.നസറുദീന്‍ കുഞ്ഞ്,ശ്യാമ മോഹന്‍,എസ്.സി.പ്രമോദ്,വി.വിനോദ് എന്നിവര്‍ പങ്കെടുത്തു.തുടര്‍ന്ന് സ്കൂള്‍ കുട്ടികള്‍ക്കായി നടന്ന സെമിനാര്‍ ചിറ്റാര്‍ ആനന്ദന് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: