കുമ്പള: ബിജെപി മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പാക്ക് ഭീകര ക്യാമ്പുകള്‍ തകര്‍ത്ത വീരജവാന്മാര്ക്ക് അഭിവാദ്യവും, ഉറിയില്‍ വീരമൃത്യുവരിച്ചവര്‍ക്ക് ശ്രദ്ധാഞ്ജലിയും അര്‍പ്പിച്ചു. ബിജെപി മഞ്ചേശ്വരം മണ്ഡലം യോഗത്തില്‍ മണ്ഡലം അധ്യക്ഷന്‍ സതീഷ്ചന്ദ്ര ഭണ്ഡാരി അധ്യക്ഷത വഹിച്ചു, 65,250 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്താനായത് കേന്ദ്രസര്‍ക്കാറിന്റെ നേട്ടമാണെന്ന് യോഗം വിലയിരുത്തി. ഇതിന് നേതൃത്വം നല്കിയ പ്രധാനമന്ത്രിയേയും, ധനമന്ത്രിയേയും യോഗം അഭിനന്ദിച്ചു. മഞ്ചേശ്വരം തീരമേഖലയായ കണവതീര്ത്ഥ, ശാരദനഗര്‍, ഉപ്പള, മുസ്സോടി, ഷിറിയ, മുട്ടം, കൊയിപ്പാടി, കൊപ്പളം, മൊഗ്രാല്‍, പെറുവാര്ഡ് എന്നിവിടങ്ങളിലെ കടല്‍ഭിത്തി തകര്‍ന്നതു മൂലം ഈ പ്രദേശത്തെ മത്സ്യതൊഴിലാളികള്‍ ദുരിതം അനുഭവിക്കുകയാണ്. ഈ പ്രദേശത്ത് എത്രയുംവേഗം കടല്‍ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ഒബിസി മോര്‍ച്ചയുടേയും, ന്യൂനപക്ഷ മോര്‍ച്ചയുടേയും മണ്ഡലം പ്രസിഡന്റുമാരെ തെരഞ്ഞെടുത്തു. കാസര്‍കോട് ജില്ലാ വികസന സമിതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പുഷ്പ അമേക്കളയെ യോഗം അഭിനന്ദിച്ചു. യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് സത്യശങ്കര്‍ഭട്ട്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.വിനോദന്‍, ഒബിസി മോര്‍ച്ച പ്രസിഡന്റ് ചന്ദ്രശേഖര, ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് മുനീര്‍, ചഞ്ചലാക്ഷി, ജയന്തിഷെട്ടി, സദാശിവ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധരയാദവ് സ്വാഗതവും ആദര്‍ശ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: