പരപ്പനങ്ങാടി: ചിറമംഗലം സ്വദേശിയും ബിഎംഎസ് നിര്‍മ്മാണ തൊഴിലാളിയുമായ കാട്ടില്‍ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ അതിക്രമിച്ചു കടന്ന് കരിഓഴില്‍ ഒഴിച്ച് വീട് വികൃതമാക്കുകയും, കുടിവെള്ളമെടുക്കുന്ന കിണറ്റില്‍ തലമുടി അവശിഷ്ടം കൊണ്ടിടുകയും, പത്ര വിതരണം നടത്താന്‍ ഉപയോഗിച്ചിരുന്ന സൈക്കിള്‍ നശിപ്പിക്കുകയും ചെയ്ത സിപിഎം പ്രവര്‍ത്തകരുടെ അക്രമണത്തെ ബിഎംഎസ് ജില്ലാ ഭാരവാഹി യോഗം പ്രതിഷേധം രേഖപ്പെടുത്തി.
പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഒ.ഗോപാലന് അദ്ധ്യക്ഷത വഹിച്ചു. പി.മോഹനന്, കെ.വേലായുധന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: