കോട്ടയം: ബംഗാളില്‍ പോലും പരാജയപ്പെട്ട കമ്മ്യൂണിസ്റ്റുകളുടെ അവസാന അത്താണിയാണ് കേരളമെന്ന് ദേശീയ ചരിത്ര ഗവേഷക സമിതി അംഗം പ്രൊഫ. സി.ഐ ഐസക്. പിണറായി സര്‍ക്കാരിന്റെ ഹിന്ദുവുരദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി കോട്ടയത്ത് സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശയപരമായി എതിര്‍ക്കുന്നവരെ ആയുധമുപയോഗിച്ച് നിഗ്രഹിക്കുന്നതാണ് സിപിഎമ്മിന്റെ സംസ്‌കാരം. കമ്മ്യൂണിസ്റ്റുകളായ ടി.പി. ചന്ദ്രശേഖരന്‍ മുതല്‍ ഈരാറ്റുപേട്ടയിലെ നസീര്‍വരെയുള്ള സഖാക്കള്‍ ഇതിന്റെ ബലിയാടുകളാണ്. സ്വാതന്ത്ര്യസരത്തെ പിന്നില്‍നിന്ന് കുത്തിയ ഇവര്‍ ശ്രീനാരായണ ഗുരുദേവനെ ഈഴവസന്യാസിയെന്ന് വിളിച്ചാക്ഷേപിച്ചു.ഗാന്ധിജിയെയും വിവേകാനന്ദനെയും പരിഹസിച്ചു. അയ്യങ്കാളിയെന്ന പേരുപോലും ചൊല്ലാന്‍ മടിച്ചു. ദളീത് പീഡനത്തിന്റെ പേരില്‍ കണ്ണീരൊഴുക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ ഇവരെ അവഗണിച്ചവരാണ്. സിപിഎം ബലിദാനികളില്‍ ഏറെയും പട്ടികജാതി വിഭാഗക്കാരായിരുന്നു. എന്നിട്ടും ഒരു പട്ടികജാതിക്കാരന്‍ പോലും സിപിഎം പോള്ളിറ്റ്ബ്യൂറോയുടെ പടിവാതില്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.സഹകാര്‍ ഭാരതി സംസ്ഥാന സംയോജകന്‍ കെ.ആര്‍. കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാപ്രസിഡന്റ് എന്‍.ഹരി, മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ എന്ിവര്‍ പ്രസംഗിച്ചു.
















