കൊച്ചി: എയ്ഞ്ചല്‍ ബ്രോക്കിങ്, റീട്ടെയില്‍ നിക്ഷേപകര്‍ക്കായി എആര്ക്യു എന്ന പേരില്‍ ഇന്‍വെസ്റ്റ്മെന്റ് എഞ്ചിന് പ്രഖ്യാപിച്ചു. മെഷീന് ലേണിംഗ്, മുന്‍നിര കോഗ്നിറ്റിവ് സാങ്കേതികത, മേഖലയെക്കുറിച്ചുള്ള വിശദമായ ഉള്‍ക്കാഴ്ച്ച എന്നിവ അടങ്ങിയതാണ് എആര്ക്യു. വ്യക്തികളുടെ ആവശ്യങ്ങളും ലക്ഷ്യങ്ങളും റിസ്ക് പ്രൊഫൈലും കണക്കിലെടുത്ത് അല്‍ഗോരിതം, ക്വന്റ്, നവീന പോര്‍ട്ട് ഫോളിയോ തിയറി തുടങ്ങിയവ അടിസ്ഥാനമാക്കി വ്യക്തിഗത നിക്ഷേപക നിര്‍ദേശങ്ങളും ഉപദേശങ്ങളും എ ആര് ക്യു ലഭ്യമാക്കുമെന്ന് സിഇഒ വിനയ് അഗര്‍വാള്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: