കല്‍പ്പറ്റ : വയോജനങ്ങള്‍ക്ക് പഞ്ചായത്തുകള്‍തോറും പകല്‍വീടുകള്‍ ഉണ്ടാക്കണമെന്ന് കേരളാ പെന്‍ഷനേഴ്സ് സംഘ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വയോജനങ്ങള്‍ക്കായി പഞ്ചായത്തുകള്‍തോറും രണ്ട് വാര്‍ഡുകള്‍ക്ക് ഒരു പകല്‍ വീട് എന്ന തോതില്‍ ഉണ്ടാക്കണമെന്ന് കേരളാ പെന്‍ഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് സി.പി.വിജയന് ആവശ്യപ്പെട്ടു. വയോജന ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ അദ്ധ്യക്ഷത പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ മുതിര്‍ന്ന അംഗമായ എ.പി.നാരായണന് നായര്‍, ഡോ.രാഘവ വാര്യര്‍ എന്നിവരെ ജില്ലാ പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു.
തുടര്‍ന്ന് പ്രായമായവര്‍ക്കുണ്ടാകുന്ന രോഗങ്ങളും പരിഹാരവും എന്ന വിഷയത്തിലും വ്യായാമത്തെകുറിച്ചും ഡോക്ടര്‍ വിനോദ് ബാബു ക്ലാസ്സെടുത്തു. ജില്ലാസെക്രട്ടറി രവീന്ദ്രന്, സുദര്ശനന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: