നിദ്രയില്‍ നീ തന്ന
കണ്ണാടിയില്‍ നിന്നു-
മഗ്നിവാക്കൊന്നു
പിറക്കുന്നു, ചിന്തയില്‍
ചത്തുകിടന്ന രാപ്പക്ഷിയാ-
ത്തീ വാക്കു
കൊക്കു പിളര്‍ത്തി
വിഴുങ്ങുന്നു, പെട്ടെന്നു
ജന്മകാന്താരമൊ-
രഗ്നി ഹോത്രത്തിന്റെ
മന്ത്രക്കളം പൂകി-
യാളുന്നു, രാപ്പക്ഷി
പിന്നെയുമന്തരാ-
ത്മാവിന്റെ നീഡത്തില്
ചിന്മയഗീതമൊഴുകുന്നു
ഞാനെന്ന
മണ് ചെരാതില്‍ കണ്-
തുറക്കുന്ന നീയെന്റെ
ഉണ്മതാനെന്നു
തിരിച്ചറിയുന്നു ഞാന്‍.
ദുര് വിപാകാസ്ത്രങ്ങ-
ളേറ്റു തളര്‍ന്നൊരെന്‍
ദുര് വിധിപ്പക്ഷിക്കു
പ്രാണന് പകര്‍ന്നതു
നിന്റെ കണ്ണാടിയില്‍
നിന്നുമടര്ന്നതാ-
മഗ്നി വാക്കാണെന്ന
സത്യം സനാതനം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: