കല്‍പ്പറ്റ : സര്‍ക്കസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസറുടെ അനുമതി നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ബച്പന്‍ ബച്ചാവോ അന്തോളന്‍ എന്ന സംഘടന ഫയല്‍ ചെയ്ത ഹരജിയുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരമാണ് ഉത്തരവ്.
സര്‍ക്കസുകളില്‍ ബാലവേലയില്ലെന്ന് ഉറപ്പു വരുത്തുക, സ്ഥിരമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുക, സര്‍ക്കസുകളില്‍ കുട്ടികളെ മറ്റുവിധത്തില്‍ ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുക, ഇപ്രകാരം ബാലവേല കണ്ടെത്തിയാലോ മറ്റ് നിയമ ലംഘനം നടന്നാലോ അതിനെതിരെ തക്കതായ നടപടി സ്വീകരിക്കുന്നതിന് നിയമപാലകരെ പ്രാപ്തരാക്കുവാനും നിയമ ലംഘനം ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനുമുള്ള നടപടി സ്വീകരിക്കുക എന്നിവയായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: