പുല്‍പ്പളളി : നവരാത്രി മഹോല്‍സവങ്ങളുടെ ഭാഗമായുളള ആഘോഷങ്ങള്‍ക്കായി ജില്ലയിലെ ക്ഷേത്രങ്ങള്‍ ഒരുങ്ങി. നാളെ ഇരുളം സീതാ-ലവകുശ ക്ഷേത്രത്തില്‍ തുടങ്ങും ലക്ഷാര്‍ച്ചനയും ഭാഗവത സപ്താഹ യഞ്ജവും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ക്ഷേത്രം തന്ത്രി ചിറ്റാരിപ്പാലക്കോര് ഇല്ലത്ത് കേശവന് നമ്പൂതി ലക്ഷാര്‍ച്ചനക്ക് നേതൃത്വം നല്‍കും ഒക്ടോബര്‍ നാലുമുതല്‍ പതിനൊന്നുവരെ നടക്കുന്ന സപ്താഹയഞ്ജ ആചാര്യന് മുട്ടാര്‍ രാജപ്പനും നേതൃത്വം നല്‍കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ പി.കരുണാകറന്‍ നായര്‍, എം.ആര്.രജിത്ത്കുമാര്‍, ഏ.കെ.ദേദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പനമരം : പൂതാടി മഹാക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 2016 ഒക്ടോബര്‍ രണ്ടു മുതല്‍ പതിനൊന്നുവരെ നടക്കും. വയനാട്ടിലെ ഏക സരസ്വതി ക്ഷേത്രമായ പൂതാടി സരസ്വതീ ക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള നവരാത്രി മഹോത്സവം ഒക്ടോബര്‍ രണ്ടുമുതല്‍ രണ്ടു മുതല്‍ പതിനൊന്നുവരെ സരസ്വതി പൂജ, ഗ്രന്ഥപൂജ, വിദ്യാരംഭം, വാഹന പൂജ എന്നിവയോടെ കൊണ്ടാടാന്‍ തീരുമാനിച്ചു. ഏകദേശം 2500 വര്‍ഷത്തെ കാലപ്പഴക്കം അവകാശപ്പെടാവുന്ന സരസ്വതീ ക്ഷേത്ര സമുച്ചയമാണിത്.പത്രസമ്മേളനത്തില്‍ പൂതാടി ദേവസ്വം സെക്രട്ടറി ഇ.കെ.സുരേശന്, എം.കെ.ധരേന്ദ്രന്‍, കെ.ജി.ബാബു, രജിത് ദിവാകരന് എന്നിവര്‍ പങ്കെടുത്തു.
പൊഴുതന : പെരുങ്കോട ശ്രീ കൂട്ടക്കാവില്‍ വിവിധ പരിപാടികളോടെ നവരാത്രി മഹോത്സവം നടക്കും. വിശേഷാല്‍ പൂജകള്‍ക്കായി ഫോണ്‍ : 9946494257, 9947069274.
ചുണ്ടേല്‍ ശ്രീ ദേവിക്ഷേത്രത്തിലും കല്ലുപാടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും വിശേഷാല്‍ പൂജകളോടെയും വിവിധ പരിപാടികളോടെയും നവരാത്രി മഹോത്സവം ഒക്ടോബര്‍ രണ്ടുമുതല്‍ രണ്ടു മുതല്‍ പതിനൊന്നുവരെ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: