കല്‍പ്പറ്റ : ചില സംഘടനകളുടെ ആളുകള്‍ വയനാട് പ്രസ്സ് ക്ലബിന്റെയും പത്രങ്ങളുടെയും പേരു പറഞ്ഞ് പല വിഷയങ്ങളിലും ഇടപെട്ട് പണം ആവശ്യപ്പെടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ ആരും പെടരുത്. അഴിമതി വിരുദ്ധ, മനുഷ്യാവകാശസംരക്ഷണം എന്നീ പേരുകളിലൊന്നും വയനാട് പ്രസ്സ് ക്ലബിന്റെ കീഴില്‍ ഒരു സംഘടനകളും പ്രവര്‍ത്തിക്കുന്നില്ല. ഇത്തരക്കാര്‍ക്കെതിരേ ആളുകള്‍ പോലീസിലോ മറ്റ് ഉചിതമായ വേദികളിലോ പരാതി നല്‍കണമെന്നും വയനാട് പ്രസ്സ് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: