പൂതാടി : പൂതാടി ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കുന്നത് വന്‍ തട്ടിപ്പാണെന്ന് ബിജെപി ജില്ലാസെക്രട്ടറി കെ.പി.മധു. വനവാസി കോളനികളിലെ ടോയ്ലെറ്റ് നിര്‍മ്മാണം പാതിവഴിയിലാണ്. പല കോളനികളിലും ടോയ്ലെറ്റുകളില്ല. കേണിച്ചിറ ടൗണില്‍പോലും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യമില്ല. യാത്രക്കാരായ സ്ത്രീകള്‍ നട്ടം തിരിയുന്നു. ഇക്കാരണത്താല്‍തന്നെ ഒകടോബര് ഒന്നിന് നടക്കുന്ന സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപന ചടങ്ങ് ബിജെപി ബഹിഷ്ക്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: