ആലപ്പുഴ: കാര്‍ഷികമേഖലയ്ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകണമെന്ന് കിസാന്‍സഭ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അതുല്‍കുമാര്‍ അഞ്ജാന്‍. കിസാന്‍സഭ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്ധ്യപ്രദേശ്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ കാര്‍ഷിക ബജറ്റ് അവതരിപ്പിക്കുന്നുണ്ട്, കേരളവും ഇത് നടപ്പാക്കണം.
യുദ്ധങ്ങള്‍ കൂടുതല്‍ കെടുതികള്‍ സൃഷ്ടിക്കുന്നത് കര്‍ഷക കുടുംബങ്ങളിലാണ്. യുദ്ധങ്ങളില്‍ കൃഷിഭൂമിയും വീടുകളും റോഡുകളുമെല്ലാം തകരും. കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് യുദ്ധത്തില്‍ പങ്കെടുക്കുന്നത്. കുത്തകഭീമന്മാരുടെ മക്കളാരും തന്നെ രാജ്യത്തിനായി യുദ്ധം ചെയ്യാറില്ല. അന്താരാഷ്ട്ര സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമായാണ് പല യുദ്ധങ്ങളും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: