ഓമല്ലൂര്‍: ഓമല്ലൂര്‍ ക്ഷേത്ര ജംഗ്ഷനില്‍ പ്രതിഷ്ഠിച്ചിരുന്ന ശിലാ വിഗ്രഹം കാണാതായി. പതിറ്റാണ്ടുകളായി ക്ഷേത്ര ജംങ്ഷനിലെ വെയിറ്റിംങ് ഷെഡ്ഡിന് സമീപത്ത് സ്ഥിതി ചെയ്യുന്ന വിഗ്രഹമാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്. ഇന്നലെ യാണ് വിഗ്രഹം കാണാതായത് നാട്ടുകാരുടേയും ഭക്തരുടേയും ശ്രദ്ധയില്‍പെടുന്നത്. 1978 ലാണ് ക്ഷേത്ര ജംഗ്ഷനില്‍ ഈ ശിലാവിഗ്രഹം കണ്ടെത്തുകയും തുടര്‍ന്ന് ഭക്തര്‍ ശിവ ചൈതന്യം കുടികൊള്ളുന്നെന്ന് വിശ്വസിക്കുന്ന വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തത്. വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന കല്ത്തറയ്ക്ക് സമീപമുള്ള സ്ഥലം സ്വകാര്യ വ്യക്തി പിന്നീട് മറ്റൊരാള്‍ക്ക് വിറ്റിരുന്നു. വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന കല്‍ത്തറ കാലക്രമത്തില്‍ കാവുപോലെ മാറുകയും ചെയ്തിരുന്നു. വിഗ്രഹം നഷ്ടപ്പെട്ടതറിഞ്ഞ് ഭക്തര്‍ തടിച്ചുകൂടുകയും പത്തനംതിട്ട പോലീസില്‍ പരാതിപ്പെടുകയുംചെയ്തിട്ടുണ്ട്.
വിഗ്രഹം കാണാതായതില്‍ പ്രതിഷേധിച്ച് ഓമല്ലൂരില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. ഹിന്ദു ഐക്യവേദിയും വിശ്വഹിന്ദുപരിഷത്തുമാണ് കട കമ്പോളങ്ങളടച്ച് ഹര്‍ത്താല്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: