കൊച്ചി: അന്താരാഷ്ട്ര വിമാനത്താവള കമ്പനി ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗത്തിന്റെ ഭാഗമായി നടത്തിയ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 36 രാജ്യങ്ങളില്‍ നിന്നായി 18,300 ഓഹരിയുടമകളാണ് സിയാലിനുള്ളത്. എല്ലാവര്‍ക്കുമായി 38.25 കോടി ഓഹരിയുണ്ട്. ഒരു ഓഹരിക്ക് ഒരുവോട്ട് എന്ന കണക്കില്‍ മൊത്തം 38.25 കോടി വോട്ടുകളാണുള്ളത്.
മൊത്തം വോട്ടിന്റെ 64.15 ശതമാനം പോള്‍ ചെയ്യപ്പെട്ടു. ഓഹരിയുടമകള്‍ക്ക് 25 ശതമാനം ലാഭവിഹിതം നല്‍കുക, നിലവിലെ എംഡി വി.ജെ. കുര്യന്റെ സേവന കാലാവധി അഞ്ച് വര്‍ഷം കൂടി നീട്ടുക, സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ഡയറക്ടര്‍മാരുടെ നിയമനം സാങ്കേതികമായി അംഗീകരിക്കുക തുടങ്ങിയ ഡയറക്ടര്‍ബോര്‍ഡ് നിര്‍ദേശങ്ങളാണ് വോട്ടിങ്ങിനായി പരിഗണിച്ചത്. 2016 ജൂണ്‍ പത്ത് മുതല്‍ അഞ്ചുവര്‍ഷത്തേയ്ക്ക് വി.ജെ.കുര്യനെ എംഡിയായി നിലനിര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് 100 ശതമാനം അനുകൂല വോട്ടാണ് ലഭിച്ചത്.
2003-04 മുതല്‍ സിയാല്‍ ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം നല്കിവരുന്നു. നിലവിലെ 25 ശതമാനം കൂടിയാകുമ്പോള്‍ ആകെ നിക്ഷേപത്തുകയുടെ 178 ശതമാനം ലാഭവിഹിതമായി മാത്രം ലഭിക്കും. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ലാഭവിഹിതം നല്കാന് 103 കോടിയിലധികം രൂപയാണ് സിയാല്‍ ചെലവിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: