കല്‍പ്പറ്റ : വയനാട്-മൈസൂര്‍ നാഷനല്‍ ഹൈവേയില്‍ മുട്ടില്‍മുതല്‍ കാക്കവയല്‍ വരെയുള്ളഭാഗത്ത് നിരന്തരം വാഹനാപകടമുണ്ടാകുകയും നിരവധി ആളുകള്‍ മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ അഞ്ചുപേര്‍ റോഡിന്റെ പലഭാഗത്തായിമരണപ്പെട്ടു. നോര്‍ത്ത്സോണ്‍ ഡെ.ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെനിര്ദ്ദേശപ്രകാരം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയും വയനാട് ആര് ടിഒയും ഇവിടങ്ങളില്‍ പരിശോധനനടത്തുകയുംഅപാകതകള് മനസിലാക്കുകയും ചെയ്തു. ആര്‍ടിഒ മുരളീകൃഷ്ണന്, എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പത്മകുമാ ര്‍ എന്നിവരുടെ നേതൃത്വത്തി ല്‍ സ്ക്വാഡ് എംവിഐ ആര്.അജികുമാര്‍, എഎംവി ഐമാരായ ബേബി, സുനില്‍കുമാര്‍ എന്നിര്‍ റഡാര്‍ ഉപയോഗിച്ചുളള വേഗപരിശോധന നടത്തി. റോഡില്‍ രണ്ട്ഭാഗത്തായി സ്പീഡ് ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി റോഡ് സേഫ്റ്റികമീഷണര്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു. ചെക്കിംഗ് പല ഭാഗങ്ങളിലും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: