തിരുവല്ല: സ്വകാര്യ ഭൂമിയില്‍ നിന്നും അനധികൃതമായി മണ്ണ് കടത്തുന്നതിനെതിരെ ഉടമയ്ക്ക് റവന്യൂ അധികൃതരുടെ നോട്ടീസ്. ആലംതുരുത്തി ദേവീ ക്ഷേത്രത്തിന് സമീപം സ്വകാര്യ ഭൂമിയില്‍ നിന്നും അധനികൃതമായി മണ്ണ് നീക്കം ചെയ്തതിനെ തടുര്‍ന്നാണ് വില്ലേജ് അധികൃതര്‍ ഉടമ തുണ്ടിലേത്ത് ജിജിക്ക് നിരോധന ഉത്തരവ് കൈമറിയത്. 244- 14 ല്‍ ഉള്‍പ്പെടുന്ന പതിനാറ് സെന്റ് ഭൂമിയില്‍ നിന്നും അനധികൃതമായി മണ്ണ് നീക്കം ചെയ്തതിന് എതിരെ ആയിരുന്നു നടപടി. ഭൂനിരപ്പില്‍ നിന്നും ഏതാണ്ട് നാലടിയോളം ഉയരത്തിലുളള ഭൂമിയില്‍ നിന്ന് ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്ത ലോഡുകണക്കിന് മണ്ണാണ് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ടിപ്പറില്‍ കടത്തിയത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ശ്യാം ചാത്തമല, ജന. സെക്രട്ടറി സുരേഷ് ഓടയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തിലുളള ബി.ജെ.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നല്കിയ പരാതിയിന്മേലായിരുന്നു വില്ലേജ് അധികൃതരുടെ നടപടി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭരണ പ്രതിപക്ഷങ്ങളുടെ ഒത്താശയോടെ നിലംനികത്തലും മണ്ണെടുപ്പും വ്യാപകമായി നടക്കുകയാണ്.ഏരിയാകമ്മറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ നടന്ന് വന്നിരുന്ന നിലം നികത്തലിന് കഴിഞ്ഞ ദിവസം റവന്യു വിഭാഗം സറ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.മണ്ണ് ലോബികളുടെ പക്കല്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയാണ് ഭരണ പ്രതിപക്ഷങ്ങള്‍
പ്രകൃതി ചൂഷണത്തിന് കൂട്ട് നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: