മല്ലപ്പള്ളി: കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശാനുസരണം നടത്തുന്ന സമഗ്ര വിദ്യാര്‍ത്ഥി വിവരശേഖരണ പദ്ധതിയുടെ മല്ലപ്പള്ളി ബി.ആര്.സി. തലം ഉദ്ഘാടനം നാളെ രാവിലെ 10 മണിയ്ക്ക് മുക്കൂര്‍ പാലക്കാത്തകിടി സെന്റ് മേരീസ് ഹൈസ്കൂളില്‍ വച്ച് നടക്കും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് അഡ്വ.റജി തോമസ് ,യു ഡയസ് ദിനാചരണം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രക്ഷാകര്‍ത്താക്കള്‍ക്ക് വേണ്ടി നടക്കുന്ന ക്ലാസിന് മല്ലപ്പള്ളി ബി.ആര്.സി.യിലെ അദ്ധ്യാപകന് റജി ജോസഫ് നേതൃത്വം നല്‍കുന്നതാണെന്ന് ബി.പി.ഒ ഈശ്വരിയമ്മയും ജില്ലാ പഞ്ചായത്തംഗവും പി.ടി.എ പ്രസിഡന്റുമായ എസ്.വി.സുബിനും അറിയിച്ചു.സര്‍വ്വശിക്ഷാ അഭിയാന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിയ്ക്കുന്ന വിദ്യാര്‍ത്ഥികളുടെ സമഗ്ര വിവരങ്ങളാണ് ശേഖരിയ്ക്കുന്നത്. എല്ലാ കുട്ടികളും ഒന്നാം ക്ലാസില്‍ ചേര്‍ന്നുവെന്നും ഉറപ്പാക്കുവാന്‍ ഈ പദ്ധതിയിലൂടെ സാധിയ്ക്കും .ഓരോ കുട്ടിയേയും സംബന്ധിച്ച് 35 ഇനം വിവരങ്ങളാണ് യുണൈറ്റഡ് ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ ഫോര്‍ എഡ്യുക്കേഷനിലൂടെ(യു ഡയസ് ) ശേഖരിയ്ക്കുന്നത്. ഭാരതത്തിലെ ഓരോ കുട്ടിയുടെയും വിവരങ്ങള്‍ എവിടെയിരുന്നു കൊണ്ടും മനസിലാക്കാവുന്ന വിധമാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുള്ളത്.വിവരങ്ങള്‍ ഓരോ സമയത്തും ക്രമീകരിക്കാനുള്ള സൗകര്യവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: