തിരുവല്ല:മോട്ടര്‍ വാഹന വകപ്പിലെ പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ 510400 രൂപ പിഴ ഈടാക്കി.ഹെല്‍മെറ്റ്,സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ യാത്രചെയ്ത നിരവധി പേര് ഇന്നലെ കുടുങ്ങി.മൊബൈല്‍ ഫോണ്‍ ഇല്ലാതെ യാത്രചെയ്തവര്.വാതില്‍ അടക്കാത്ത ബസ് സര്‍വ്വീസുകള്‍,മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്കൂള്‍ ബസുകള്‍ എന്നിവയും ഇന്നലത്തെ പരിശോധനയില്‍ തകകുടുങ്ങി. അതീവ രഹസ്യമായാണ് മോട്ടര്‍ വാഹന വകുപ്പ് സംയുക്ത പരിശോധന നടത്തിയത്.ഇന്നലെ മാത്രം 801 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണ മേഖല ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ സി.കെ ്അശോകന്,ആലപ്പുഴ ആര്‍ടിഒ എബി ജോണ്‍.പത്തനംതിട്ട ആര്‍ടിഒ ചന്ദ്രന് നായര്‍,ജോയിന്റ് ആര്‍ടിഒ ആര്.രാജീവ് എന്നിവര്‍ പരിശോധനക്ക ്നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: