പത്തനംതിട്ട: കോന്നി സഹോദരന് അയ്യപ്പന് സ്മാരക എസ്എന്‍ഡിപി യോഗം കോളേജിന് നാക് അഗീകാരം ലഭിച്ചതായി ആര്‍ഡിസി കണ്‍വീനര്‍ കെ.പത്മകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജൂലൈ 4,5,6 തീയതികളില്‍ ഒറീസ്സയിലെ കലിംഗം ടെക്നിക്കല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറുടെ നേതൃത്വത്തിലുള്ള മൂന്ന് അംഗ സമിതി കോളേജില്‍ എത്തി അടിസ്ഥാന സൗകര്യങ്ങളെയും, പഠനനിലവാരത്തെയും വിലയിരുത്തിയാണ് 2.58 പോയിന്റുകളോടുകൂടി ബിപ്ലസ് ഗ്രേഡ് അംഗീകാരം നല്‍കിയത്.
ബിബിഎ, ബിസിഎ, ബികോം, ബിഎസ്സി മാത്തമാറ്റിക്സ് എന്നീ 4 ബിരുദ കോഴ്സുകളും എംകോം, എംഎസ്സി ബയോടെക്നോളജി, എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, എംഎസ്സി ഫിസിക്സ് എന്നീ ബിരുദാനന്തര കോഴ്സുകളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തുന്നു. ഇവരില്‍ എഴുപത് ശതമാനം കുട്ടികള്‍ക്കും ഫീസ് കണ്സഷന് ലഭ്യമാണ്.
40 അദ്ധ്യാപകരും 20 അനദ്ധ്യാപകരുമാണ് കോളേജിലുള്ളത്. പ്രിന്‍സിപ്പാള്‍ പ്രൊഫ.പി.കെ.മോഹന്‍രാജ്, പ്രൊഫ.എം.സിമി, ഡോ.ബിജു പുഷ്പന്, ഓഫീസ്സൂപ്രണ്ട് കെ.എല്‍.ബിന്ദു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: