വൈത്തിരി : ആവശ്യത്തിന് മുദ്രപത്രം ലഭിക്കാതെ വൈത്തിരിയില്‍ ജനം വലയുന്നു. ബാങ്ക് മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം 100 രൂപയുടെ പത്രമാണ് വേണ്ടത് എന്നാല്‍ ലഭിക്കുന്നതാകട്ടെ 50 രൂപയുടേയും, ഇതാകട്ടെ കൃത്യമായി ലഭിക്കാറുമില്ല. വൈത്തിരി, പൊഴുതന പഞ്ചായത്തുകളിലായി ഒരു സ്ഥാപനത്തില്‍ മാത്രമാണ് മുദ്രപത്രം ലഭിക്കുന്നത്. ഇവിടെ ലഭിക്കാത്തപക്ഷം കല്പറ്റയിലേയ്ക്ക് പോകേണ്ടി വരുന്നു. ഇത് ജനത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ആവശ്യത്തിന് മുദ്രപത്രം ലഭിക്കുവാനുള്ള നടപടികള്‍ അധികാരികള്‍ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: