കല്‍പ്പറ്റ : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ തൊഴില്‍ പുനരധിവാസ വകുപ്പ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്കും അക്ഷയയിലൂടെ ഓണ്‍ലൈ ന് രജിസ്ട്രേഷന് ചെയ്യാം. തദ്ദേശ സ്വയംഭരണ സെക്രട്ടറിയോ അധികാരപ്പെടുത്തിയ ഉദേ്യാഗസ്ഥനോ നല്കുന്ന സാക്ഷ്യപത്രത്തിന്റെ മോഡല്‍ മൂന്നുരൂപ സര്‍വ്വീസ് ചാര്‍ജ് നല്കി അക്ഷയകേന്ദ്രങ്ങളില്‍ നിന്നും വാങ്ങണം. റേഷന്‍ കാര്‍ഡില്‍ 600 രൂപയോ അതില്‍ താഴയോ പ്രതിമാസ വരുമാനമുള്ളവര്‍, വിവിധ ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍/പെന്‍ഷന്‍കാര്‍, മഹാത്മാഗാന്ധി ദേശീയതൊഴിലുറപ്പില് പതിനഞ്ച് ദിവസം തൊഴില്‍ ചെയ്തവര്‍, എസ്.ടി/എസ്.സി. വിഭാഗത്തില്‍പ്പെടുന്നവര്‍, വികലാംഗര്‍ ഉള്‍പ്പെടുന്ന പാവപ്പെട്ട കുടുംബങ്ങള്‍, വിവിധ സാമൂഹ്യസുരക്ഷ പെന്ഷന് വാങ്ങുന്നവര്‍, കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത് സ്മാര്‍ട്ട് കാര്‍ഡ് എടുക്കാത്തവര്‍, സ്മാര്‍ട്ട് കാര്‍ഡ് പുതുക്കാത്തവര് തുടങ്ങിയവര്‍ക്കും സെപ്റ്റംബര്‍ 30 വരെ അക്ഷയയിലൂടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യാം.
ആരോഗ്യ ഇന്‍ഷ്വറന്‍സ് രജിസ്റ്റര്‍ ചെയ്യാന്‍ അക്ഷയയെ സമീപിച്ചപ്പോള്‍ ഇന്‍വാലിഡ് ആധാര്‍ നമ്പര്‍ എന്ന സ്റ്റാറ്റസ് ഉളളവര്‍ക്കും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: