തോണിച്ചാല്‍ : അത്തേരി കുന്നിലെ ജനങ്ങളുടെ സമാധാന ജീവിതം തകര്‍ക്കുന്ന ക്രഷറര്‍ അടച്ച് പൂട്ടണം എന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെയും മറ്റ് യുവജന സംഘട നയുടെയും ആഭിമുഖ്യത്തില്‍ ക്രഷറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം .സി ഉദ്ഘാടനം ചെയ്തു. മനു ജി കുഴിവേലി അധ്യക്ഷത വഹിച്ചു.
ഗുണ്ടകളെ ഉപയോഗിച്ച് സമര സമിതിയെ നേരിടാന്‍ ശ്രമിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത്കൊണ്ട് അഖില്‍ പ്രേം. പറഞ്ഞു.
സിജോ എം, പ്രദീപ് കുമാര്‍, ഷീല കമലഹാസന്, എം.പി വത്സന്, സുജീഷ് രവി,അരുണ്‍ പി.ജി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: