കല്‍പ്പറ്റ : 2016-17 വര്‍ഷം 9, 10, പ്ലസ് വണ്‍ ക്ലാസ്സുകളില്‍ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളെ കണ്ടെത്തുന്നതിനുള്ള വൈദ്യ പരിശോധന ക്യാമ്പ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടക്കും. സെപ്റ്റംബര്‍ 27ന് പനമരം ജി.എച്ച്.എസ്.എസ്സില്‍ മൂന്ന് ഉപജില്ലകളിലെയും മാനസികമായി വെല്ലുവിളി നേരിടുന്നവരുടെയും കാഴ്ചവൈകല്യമുള്ളവരുടെയും പരിശോധന നടന്നു. സെപ്തംബര്‍ 28ന് ബത്തേരി അസംപ്ഷന്‍ എച്ച്.എസ്.എസ്. കാഴ്ചവൈകല്യമുള്ളവരുടെ പരിശോധന നടത്തും. ബത്തേരി ഉപജില്ലയിലെ കുട്ടികളെ ഹാജരാക്കണം. സെപ്തംബര്‍ 29ന് കല്‍പ്പറ്റ എസ്കെഎംജെ. ഹൈസ്കൂള്‍ ഒഎച്ച്, എച്ച്ഐ (മൂന്ന് ഉപജില്ലകളും) കാഴ്ചവൈകല്യം (വൈത്തിരി ഉപജില്ല) എന്നിവിടങ്ങളില്‍ നടത്തും. നിലവില്‍ സ്കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കേണ്ടതില്ല. ഉപകരണങ്ങള്‍ പുതുക്കാനുള്ള സ്കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കണം. ക്യാമ്പുകളില്‍ അര്‍ഹതയുള്ള മുഴുവന്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും അവരോടൊപ്പം അധ്യാപകര്‍ സഹായികളായി പങ്കെടുക്കുന്നു എന്ന് ഉറപ്പ്വരുത്തുകയും ചെയ്യണം. വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കാതിരിക്കുകയോ അതുമൂലം സാമ്പത്തിക സഹായങ്ങളും സഹായോപകരണങ്ങളും ലഭിക്കാതെ വരികയോ ചെയ്താല്‍ അതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം സ്ഥാപനമേധാവികള്‍ക്ക് മാത്രമായിരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: