മാനന്തവാടി : മാനസിക വളര്‍ച്ചയെത്താത്ത വ്യക്തികളുടെ ക്ഷേമത്തിനായി ദ്വാരക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാലിയ ഫൗണ്ടേഷന് അത്തരം വ്യക്തികളുടെ രക്ഷിതാക്കള്‍ക്ക് ഈ വര്‍ഷവും ധനസഹായം നല്കുന്നു. അപേക്ഷകര്‍ തങ്ങളുടെ മുഴുവന്‍ മേല്‍വിലാസവും ഫോണ്‍ നമ്പറും സഹിതം സെക്രട്ടറി ഡാലിയ ഫൗണ്ടേഷന്, ദ്വാരക, നല്ലൂര്‍നാട് പി.ഒ, മാനന്തവാടി 670645 എന്ന വിലാസത്തില്‍ തങ്ങളുടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് 9446456 843, 8157043783 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: