വിദേശമദ്യ ശാല സ്ഥാപിക്കുന്നതിനെ തിരെ കുപ്പമുടി പൗരസമിതി രാപ്പകല്‍ സമരത്തിലേക്ക്. വനവാസികളും കുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന കുപ്പമുടി പ്രദേശത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബീവറേജസ് കോര്പ്പറേഷന് അമ്പലവയല്‍ ടൗണിലെ വിദേശ മദ്യ വില്‍പ്പനശാല കുപ്പമുടിയിലേക്ക് മാറ്റുന്നതിനെതിരെ വിവിധ രാഷ്ട്രിയ കക്ഷികളും ഹിന്ദു ഐക്യവേദിയും കുടുംബശ്രീയും അടങ്ങുന്ന പൗരസമിതി വന്‍ പ്രക്ഷോഭത്തിലേക്ക്. വിദേശ മദ്യശാലക്കുവേണ്ടി എടുത്ത കെട്ടിടത്തില്‍ നിന്നും അഞ്ച് മീറ്റര്‍ പോലും ദൂരവ്യത്യാസമില്ലാതെയാണ് വീടുകള്‍ ഉള്ളത്. ഈ വീടുകളിലെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകളുടെയും സുരക്ഷക്ക് തന്നെ ഈ നീക്കം ഭീഷണിയാണ്. കൂടാതെ ആറോളം ആദിവാസി കോളനികളും ഗവ: എല്‍ പി സ്കൂളും പെണ്‍കുട്ടികളുടെ ഹോസ്റ്റലും ഇതിന്റെ അടുത്താണ്. ഇവരുടെയെല്ലാം സുരക്ഷക്കും സ്വകാര്യതക്കും വെല്ലുവിളിയായികൊണ്ടുള്ള സര്‍ക്കാറിന്റെ ഈ വിദേശ മദ്യശാല കുപ്പമുടിക്ക് മാറ്റുവാനുള്ള തീരുമാനത്തിന് മാറ്റം ഉണ്ടാകണം. ഇല്ലെങ്കില്‍ കൂ ടുതല്‍ ശക്തമായ സമര പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് പൗരസമിതി കണ്‍വീനര്‍ സെയ്തലവി ,കെ പി, ചെയര്മാന് എല്‍ദോ കെ വൈ, രക്ഷാധികാരിയും പഞ്ചായത്ത് മെംബറുമായ ഷൈലജ, ഹിന്ദു ഐക്യവേദി പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: