വൈത്തിരി : ചൂണ്ടയില്‍ അറയ്ക്കല്‍ ഷാജിയുടെ 103 വാഴകള്‍ പോത്തുകള്‍ തിന്നു നശിപ്പിച്ച കേസില്‍ പോത്തുകളെ കസ്റ്റഡിയിലെടുത്ത് പോലീസ് ലേലം ചെയ്തു വിറ്റു.
കല്‍പ്പറ്റ സി.ജെ.എം കോടതിയുടെ ഉത്തരവ് പ്രകാരമാണ് അഞ്ച് പോത്തുകളെ ലേലം ചെയ്തത്. ലേലം ഇനത്തില്‍ കിട്ടിയ തുകയായ 70,000 രൂപ കോടതിയില്‍ കെട്ടിവെച്ചു. സെപ്തംബര്‍ 22 നാണ് കേസിനാസ്പദമായ സംഭവം. ചുണ്ട സ്വദേശിയായ വാര്യത്ത് പറമ്പില്‍ നൗഫല്‍ പോത്തുകളെ അഴിച്ചുവിട്ട് ഷാജിയുടെ വാഴകൃഷി നശിപ്പിച്ചു എന്നതായിരുന്നു കേസ്. 15,000 രൂപയുടെ നാശനഷ്ടമുണ്ടായതായി ഷാജി കോടതിയില്‍ അറിയിച്ചിരുന്നു. പോത്തിന്റെ ഉടമസ്ഥനായ നൗഫല്‍ പിഴയൊടുക്കാത്തതിനാലാണ് പോത്തുകളെ കസ്റ്റഡിയിലെടുത്ത് ലേലം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: