ബത്തേരി : പുല്ളളി-ബത്തേരി പ്രധാന പാതയില്‍ ഒന്നാം മൈലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ കടുവ ആടിനെ കടിച്ചുകൊന്നു. ആര്മ്മാട് കൃഷ്ണന്റെ വീട്ടുമുറ്റത്തെ കൂട്ടില്‍ കെട്ടിയിരുന്ന ഗര്‍ഭിണിയായ ആടിനെയാണ് കടുവ കൊന്നത്. വര്‍ദ്ധിച്ചുവരുന്ന വനജീവി ശല്ല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ട് ആടിന്റെ ജഡവുമായി നാട്ടുകാര്‍ അരമണിക്കൂറോളം കോട്ടക്കുന്നില്‍ റോഡ് ഉപരോധിച്ചു.
തുടര്‍ന്ന് ജനപ്രതിനിധികള്‍ വനപാലകരുമായി നടത്തിയ ചര്‍ച്ചയില്‍ കൊല്ലപ്പെട്ട ആടിന്റെ ഉടമയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്നും കടുവയെ പിടികൂടാന്‍ കൂടുസ്ഥാപിക്കുമെന്നും ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് രാവിലെ ഒമ്പതരയോടെ സമരം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: