ബത്തേരി : ആചാരങ്ങള്‍ക്ക് വിരുദ്ധമായി ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും നേരിടും. രാഷ്ട്രീയക്കാരും ബുദ്ധിജീവീ ചമയുന്നവരും കോടിക്കണക്കിന് വരുന്ന ഭക്തരുടെ മനസ്സളക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നും അത്തരം നീക്കത്തെ എന്തുവിലകൊടുക്തും നേരിടുമെന്നും മുന്നോക്ക സമുദായ ഐക്യമുന്നണി വയനാട് ജില്ലാസമ്മേളനം വ്യക്തമാക്കി. ബത്തേരിയില്‍ നടന്ന മുന്നോക്ക സമുദായ ഐക്യമുന്നണി ജില്ലാസമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.എം.അരവിന്ദാക്ഷ കുറുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ജയന് പി മാരാര്‍ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് കമ്മന, സംസ്ഥാന ജനറല്‍ സെക്രട്ടറി സോമനാഥ വാര്യര്‍, പ്രകാശ് മേനോന്, ഇ. പ്രസന്നകുറുപ്പ്, ഡോക്ടര്‍ ഉണ്ണി വാര്യര്‍, സതീഷ്, സുന്ദരേശ്വര ഐയ്യര്‍, ജനാര്ദനന്, വനിതാ വിഭാഗം ജില്ലാപ്രസിഡന്റ് പ്രീത, ഗീതചന്ദ്രശേഖരന്, വീണ നാരായണന്, അജ്ഞന ബാലന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: