ഗൂഡല്ലൂര്‍: നെല്ലാക്കോട്ട ഗ്രാമപഞ്ചായത്തിലെ നെല്ലാക്കോട്ട-വിലങ്ങൂര്‍ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കുണ്ടും കുഴിയുമായി റോഡ് പാടെ തകര്‍ന്നിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റോഡ് ടാറിംഗ് നടത്തിയത്. നൂറുക്കണക്കിന് ജനങ്ങള്‍ ഉപയോഗിക്കുന്ന പാതയാണിത്. നിരവധി ആദിവാസികളും റോഡ് ഉപയോഗിക്കുന്നുണ്ട്. ഈ പാതയിലൂടെ ഇരുചക്രവാഹനങ്ങള്‍ക്ക് പോലും സഞ്ചരിക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: