പുല്‍പ്പള്ളി: ചേകാടിയിലെയും പരിസര പ്രദേശങ്ങളിലെയും രൂക്ഷമായ വന്യമൃഗശല്ല്യത്തെ പ്രതിരോധിക്കാന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉടന്‍ നടപടിയുണ്ടാകണമെന്ന് ചേകാടിയില്‍ നടന്ന വനം ഉദ്യോഗസ്ഥരുടെയും ത്രിതല പഞ്ചായത്തംഗങ്ങളുടെയും, നാട്ടുകാരുടെയും യോഗത്തില്‍ തീരുമാനമായി. ഇതുപ്രകാരം താല്‍ക്കാലിക വാച്ചര്‍മാരെ നിയമിക്കുകയും, ഫെന്‍സിംഗ് തകര്‍ന്ന സ്ഥലങ്ങളില്‍ ഫെന്‍സിംഗ് സ്ഥാപിക്കുകയും, വനംവകുപ്പ് കൂടുതല്‍ ജാഗ്രത പാലിക്കുന്നതിനും തീരുമാനമായി. വന്യമൃഗശല്ല്യം മൂലം ജനങ്ങള്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്ക് ഉടന്പരിഹാരമുണ്ടാകുമെന്നും, നഷ്ടപരിഹാരം വൈകിപ്പിക്കില്ലെന്നും തീരുമാനമായി.യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, ഡി.എഫ്.ഒ. അബ്ദുള്‍ അസീസ്, പനമരംബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്, പഞ്ചായത്തംഗങ്ങളായ പ്രേമവല്ലികവിക്കല്, സണ്ണി തോമസ്, കെ. അജയകുമാര്‍, കെ.ആര്. ഷാജേഷ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: