മാനന്തവാടി; കാറും ജീപ്പും കൂട്ടിയിച്ച് ഒരു കുടുംബത്തിലെ ആറ് പേര്‍ക്ക് പരുക്കേറ്റു. സെപ്റ്റംബര്‍ 25ന് വൈകിട്ട് മൂന്ന് മണിയോടെ നാലാം മൈല്‍ വെള്ളമുണ്ട റോഡില്‍ പീച്ചങ്കോട് വളവില്‍ വെച്ചാണ് അപകടമുണ്ടായത്.എടവക പന്നിച്ചാലില്‍ തേയിലപ്പിളളി ജേക്കബ്ബ് (60), മരുമകന് കോറോംപരീക്കമൊളയില് ഷിനോജ് (34), മകള്‍ മഞ്ജു (30), പേരക്കുട്ടി ജോയല്‍ (ഏഴ്), ജുവാന (മൂന്ന് ) ബന്ധുവായ ഡ്രൈവര്‍ വില്‍സണ്‍(28) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂത്തമരുമകനെ വിദേശത്തേക്ക് വിമാനം കയറ്റിവിട്ട ശേഷം തിരിച്ചുവരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ജേക്കബ്ബ്, മഞ്ജു, ജോയല്‍, ജുവാന എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയച്ചു. വില്‍സണ്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പരീക്കമൊളയില് ഷിനോജ് ജില്ലാആശുപത്രിയില്‍ ചികില്‍സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: