തിരുനെല്ലി : താല്കാലിക അറബി അദ്ധ്യാപിക നിയമനത്തിന് സ്ക്കോര്ഷീറ്റ് തിരുത്തി മാര്ക്കിട്ടതായി വിവരവകാശ രേഖ. കഴിഞ്ഞ ജൂലൈ 29ന് അരണപാറ ജിഎല്‍പി സ്ക്കൂളില്‍ നടന്ന ഡയ്ലി വേജസ് അറബി അദ്ധ്യാപക നിയമനത്തിലാണ് തിരിമറി നടന്നതായി വിവരവകാശ രേഖയിലുള്ളത്.
അരണപാറ കോഴികുന്നത്ത് കെ. ഇബ്രാഹിമിന് ലഭിച്ച വിവരവകാശ രേഖയിലാണ് ക്രമകേട് കണ്ടെത്തിയത്. സ്ക്കൂളിലെ അച്ചടിച്ച സ്ക്കോര്ഷീറ്റില് ബ്ലെയ്ഡുകൊണ്ട് ചുരണ്ടി മാറ്റി ഇവിടെ 20 മാര്‍ക്കും കൂടാതെ 7+3 അധികമായി മാര്ക്കിട്ടതായും വിവരവകാശ രേഖയിലുണ്ട്.
അഫ്സല് ഉല് ഉലമ വിദ്യാഭ്യാസവും 11 വര്‍ഷം പരിചയവുമുള്ള കെ. ആയിഷയെ ഒഴിവാക്കി വെറും പ്രലിമിനറി വിദ്യാാഭ്യാസമുള്ള ഉദ്യോഗാര്‍ത്ഥിയെ നിയമിച്ചുവെന്നും പരാതിയുണ്ട്. മാനദണ്ഡങ്ങള്‍ മറികടന്ന് രാഷ്ട്രീയ ഓത്താശയോടെ നിയമനം നടത്തിയതായി ആരോപണമുണ്ട്. അച്ചടി സ്കോര്‍ഷീറ്റില്‍ ക്രമകേട് നടത്തിയ സ്ക്കൂള്അധികൃതര്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബാബുരാജിന് പരാതിനല്‍കിയിട്ടുണ്ടെന്ന് ആയിഷ പറഞ്ഞു. ്യു
എന്നാല്‍ പരാതി ശ്രദ്ധയില്പ്പെട്ടാതിനാല് പഞ്ചായത്ത് ബോര്‍ഡില്‍ ചര്‍ച്ച ചെയ്ത് മറ്റ് നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് മായദേവി പറഞ്ഞു.
അതേസമയം നിയമന കൂടികാഴ്ച്ചയുമായിബന്ധപ്പെട്ട് താന്‍ ഒപ്പിട്ടതല്ലാതെ മാര്‍ക്കിട്ടില്ല എന്നാണ് തിരുനെല്ലി പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ ചെയര്‍പേഴ്സണ്‍ വിജില പ്രതാപിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: