കല്‍പ്പറ്റ: ലോക വയോജന ദിനമായ ഒക്ടോബര്‍ ഒന്നിന് സാമൂഹ്യ നീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്, വയോമിത്രം എന്നിവയുടെയും ജില്ലാ പഞ്ചായത്തിന്റെയും, കല്‍പ്പറ്റ നഗരസഭയുടെ സഹകരണത്തോടെയും ജില്ലാതല വയോജന ദിനാഘോഷം സംഘടിപ്പിക്കുന്നു. ‘വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം’ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുള്ള കലാപരിപാടികള്‍, ക്ലാസ്സുകള്‍, സംവാദം, ഡോക്യുമെന്ററി പ്രദര്‍ശനം വിവിധ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി ചെയര്‍മാനായും, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്ദു ജോസ് വൈസ്ചെയര്‍മാനായും സ്വാഗതസംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: