കല്‍പ്പറ്റ : ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ സിക്കാ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വാരാചരണ കാലത്തിനു ശേഷവും ഊര്‍ജ്ജിതമായി തുടരണമെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് ആവശ്യപ്പെട്ടു.
സിക്കാരോഗത്തിനെതിരെയുള്ള ഊര്‍ജ്ജിത ഉറവിട നശീകരണ വാരാചരണത1തോടനുബന്ധിച്ച് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടനുബന്ധിച്ച് സിവില്സ്റ്റേഷന് പരിസരം വൃത്തിയാക്കുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. സി.കെ.ശശീന്ദ്രന് എം.എല്‍.എ. അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആശാദേവി സ്വാഗതം പറഞ്ഞു. എ.ഡി.എം. കെ.എം.രാജു, ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ എം.ദേവകി, അജി ബഷീര്‍, ഡോ.അഭിലാഷ്, എം.ബാബുരാജ്, ഡോ.കെ.വി.അലി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: