കല്‍പ്പറ്റ : തൊണ്ണൂറുകളില്‍ നടത്തിയത് പോലെ സംസ്ഥാന തലത്തില്‍ പരിപൂര്‍ണ്ണ സാക്ഷരതാ യജ്ഞം നടപ്പാക്കുമെന്ന് സംസ്ഥാന സാക്ഷരതാ മിഷന് ഡയറക്ടര്‍ഡോ.പി.എസ്.ശ്രീകല പറഞ്ഞു. കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങള്‍ക്കുള്‍പ്പെടെ മലയാളവും ഹിന്ദിയും പഠിപ്പിക്കുന്ന തരത്തിലാവും സാക്ഷരതായജ്ഞം നടത്തുകയെന്ന് ഡയറക്ടര്‍ പറഞ്ഞു.
വയനാട് ജില്ലാതല നോഡല്‍ പ്രേരക്മാരുടെ വിലയിരുത്തല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. നിയമാവബോധം, കംപ്യൂട്ടര്‍സാക്ഷരത, ബോധവല്‍ക്കരണ പരിപാടികള്‍, പരിസ്ഥിതിസാക്ഷരത, സാമൂഹ്യാവബോധ സാക്ഷരത തുടങ്ങിയവയിലൂന്നിയ പ്രവര്‍ത്തനമായിരിക്കും സംസ്ഥാന സാക്ഷരതാ മിഷന് ഏറ്റെടുത്തു നടത്തുകയെന്ന് ഡയറക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ദേവകി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.കെ.അസ്മത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാകോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ സ്വാഗതവും അസി. കോര്‍ഡിനേറ്റര്‍ പി.വി.ശാസ്തപ്രസാദ് നന്ദിയും പറഞ്ഞു.
പ്രേരക്മാരുടെ ഹോണറേറിയം 100 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നും അവര്‍കൂട്ടിച്ചേര്‍ത്തു. പിരിച്ചുവിട്ട ജനപ്രതിനിധികളായ പ്രേരക്മാരെതിരിച്ചെടുത്ത ഡയറക്ടറുടെ നടപടി ശ്ലാഘനീയമാണെന്ന് പ്രേരക്മാര്‍ പറഞ്ഞു. നോഡല്‍ പ്രേരക്മാരായ ബേബിജോസഫ്, മുരളീധരന്.എ, വത്സല.കെ.വി, ഗ്ലാഡീസ്കെ പോള്‍, ലീല.പി.എം, ഷിന്‍സി.പി.ജി, ജിന്‍സി.കെ.എം, സൗമ്യ.പി.വി, വാസന്തി.പി. വി, ചിത്രാദേവി.കെ, മഞ്ജുഷ.വി.പി, വിജയകുമാരി.കെ. ജിതുടങ്ങിയവര്സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: