തിരുനെല്ലി : വന്യമൃഗശല്ല്യത്താല്‍ ഇത്തവണ തിരുനെല്ലിഗ്രാമപഞ്ചായത്തില് മാത്രം നശിച്ചത് അന്‍പത്തി മൂന്ന് ഏക്കര്‍ നെല്‍കൃഷി.
കാട്ടുപന്നികളുടെയും കാട്ടാനകളുടെയും അക്രമം രൂക്ഷമായ തിരുനെല്ലി പഞ്ചായത്തില്‍ രണ്ടാഴ്ച്ചക്കിടെയാണ് 53 ഏക്കര്‍ നെല്‍കൃഷി നശിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കതിരുകള്‍ പുറത്ത് കടക്കാന്‍ പാകമായ കൃഷിയാണ് കാട്ടാന കൂട്ടം ചവിട്ടി ചളിയില്‍ താഴ്ത്തിയത്. അപ്പപാറ, തൃശ്ശിലേരി, ചേകാടി, തോല്‍പ്പെട്ടി, ആക്കൊലി, ബാഗേരി എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശം സംഭവിച്ചത്.
അപ്പപാറ ഉച്ഛംമ്പള്ളി വിജയന്, തിമ്മപ്പന്, ഇടപ്പാപി സുരു, തൃശ്ശിലേരി വളാപ്പില് മൊയ്തു, ചോലങ്ങാപ്പി സുരേഷ് എന്നിവരുടെ നെല്‍കൃഷിയാണ് നശിപ്പിച്ചത്. വനംവകുപ്പിന്റെ പ്രതിരോധ മാര്‍ഗ്ഗങ്ങളും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന് പരാതിയുണ്ട്. ഒരേക്കര്‍ നെല്‍കൃഷിക്ക് അമ്പതിനായിരം രൂപയെങ്കിലും കൃഷി ചെലവുണ്ടെന്നും കൃഷി നശിച്ചാല്‍ വനംവകുപ്പില്‍ നിന്നും ലഭിക്കുന്നത് ഏക്കറിന് ആയിരത്തി അഞ്ഞൂറ് രൂപയാണെന്നും കര്‍ഷകര്‍ പറയുന്നു. തുടര്‍ച്ചയായി വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതിനാല്‍ ബാങ്ക് വായ്പ പോലും തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
കഴിഞ്ഞ് ദിവസമാണ് വനംവകുപ്പ് വാച്ചറായ ബേഗൂര്‍ കോളനിയിലെ ബൊമ്മന് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: