നേടാന്‍ കൊതിച്ചതും പറയാന്‍ നിനച്ചതും
അറിയാതെ അറിയുന്നതുമെന് സ്വപ്നം
ഉള്ളിന്റെ ഉള്ളിലെ ഗാഢനിദ്രതന് മറവില്‍
ചെറുമന്ദസ്മിതമായ് എന്നിലേക്ക് അലിയുന്നു
ചിലനേരം മിഴിതുറന്നാല്‍ പറയാതെ
എന്നില്‍ നിന്നെങ്ങോ പോയ് മായും നീ…
എന്‍ മിഴി നിറയുമ്പോള്‍ പ്രണയം മിഴികളില്‍
വിങ്ങിത്തുളുമ്പുന്നു, ഭയമായും ശാന്തമായും
എല്ലാം നീ എന്‍ ഇരുമിഴികളെന്നപോല് കൂടെയുണ്ടെന്നും എപ്പോഴും
ചിലപ്പോഴുള്ള അപ്രതീക്ഷിത വരവുകള്‍
അറിയാതെയെന്‍ കണ്കള് നിറയ്ക്കും
ചിലപ്പോള്‍ ഭാവിയുടെ പ്രതീക്ഷയേകി
എന്നില്‍ നിന്നും മൗനമായ് ആരോടും
പറയാതെ എങ്ങോ പോയ് മായും!
സ്വപ്നമെന്ന ലോകം മാസ്മരികമാണ്…ഹൃദ്യമാണ്
ചിലപ്പോള്‍ തനിയെയത് ഹൃദയഹാരിയായ് നിറഞ്ഞുതുളുമ്പും
സ്വപ്നത്തിന് ചിറകേറി ജീവിക്കുവാനാണെനിക്കിഷ്ടം
സത്യമോ മിഥ്യയോ എന്നതിലല്ല, ആ നിശബ്ദത
എനിക്കേറെ പ്രിയങ്കരമാണ്
അതാണ് എന്‍ യാഥാര്‍ത്ഥ്യവും!
അവിടെ മിഥ്യയാകുന്നു കഥയും കഥാപാത്രങ്ങളും
സാഹചര്യവും കാലവും എല്ലാം
വ്യത്യസ്തയിലേക്ക് ചുവടുകള്‍ വയ്ക്കുന്നു!
നിറമില്ലാത്ത കഥകള്‍ അതാണ്
സ്വപ്നവും സ്വപ്നത്തിന് ലോകവും
നല്ലത് സത്യമാകാനും മറ്റുള്ളവ മിഥ്യയാവാനുമുള്ള
മനസ്സിന്റെ യാന്ത്രിക വിദ്യയാകും അതുചിലപ്പോഴെങ്കിലും
നിറങ്ങളേറെ ചാലിക്കാതെ കറുപ്പും വെളുപ്പും നിറഞ്ഞ
കണ്കള് നിറയ്ക്കുന്ന സ്വപ്നമെന്ന മായാമിഥ്യ…
നല്ല സ്വപ്നങ്ങള്‍ സഫലമായിരുന്നുവെങ്കിലെന്ന്
വെറുതെ എങ്കിലും അഗ്രഹിക്കെ
കൂട്ടിനൊരു ചെറുപുഞ്ചിരിയുമായ്…!
ആഗ്രഹിച്ചിട്ടുണ്ട്, മോഹിച്ചിട്ടുണ്ട് പലനാളും
പലതുമാ ആഗ്രഹങ്ങള്‍ക്ക് വിലനല്കാതെ
എങ്ങോ മാഞ്ഞുപോയ്…!
ഇന്നലെ നിദ്രവിട്ടെപ്പോഴോ ഉണരവേ
നന്നായി വിയര്‍ത്തിരുന്നു ഞാന്‍
രാത്രിയുടെ നിശബ്ദതയില്‍
ഹൃദയമിടിപ്പിന് പതിവിലും വേഗത
വല്ലാത്ത ദാഹവും, മനസ്സിലാക്കുന്നു ഞാന്‍
അതില്‍ എന്തോ എന്നെ ആഴത്തില്‍
വേദനിപ്പിച്ചിരുന്നുവെന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: