കോട്ടയം: സ്വര്‍ണ്ണാഭരണങ്ങളുടെ കോമ്പൗണ്ടിങ് നികുതി നിയമത്തിലെ അവ്യക്തത നീക്കണമെന്ന് ആള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
എല്ലാ സംസ്ഥാനങ്ങളിലും സ്വര്‍ണ്ണത്തിന് ഒരു ശതമാനം നികുതിയാണ്. കേരളത്തില്‍ മാത്രം അഞ്ച് ശതമാനവും. ഈ നികുതി സമ്പ്രദായം സ്വര്ണ്ണവ്യാപാരത്തെയും വ്യാപാരികളെയും പ്രതിസന്ധിയിലാക്കിയതായി അവര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന് പാലത്ര, വര്‍ക്കിങ് പ്രസിഡന്റ് അയ്മു ഹാജി, ജനറല്‍ സെക്രട്ടറി പി. സി. നടേശന്, വര്‍ക്കിങ് ജന. സെക്രട്ടറി രാജന് തോപ്പില്‍, സെക്രട്ടറി പി. വി. തോമസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: