ന്യൂദല്‍ഹി: യോഗാഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദിക്സ് ലിമിറ്റഡിന്റെ സഹസ്ഥാപകനും സിഇഒ യുമായ ആചാര്യ ബാലകൃഷ്ണ, ഫോബ്സ് മാസികയുടെ ഭാരതത്തിലെ ഏറ്റവും വലിയ നൂറ് പണക്കാരുടെ പട്ടികയില്‍ ഇടം പിടിച്ചു. 16,000 കോടി രൂപയാണ് ഫോര്‍ബ്സ് കണക്കാക്കിയ ഇദ്ദേഹത്തിന്റെ ആസ്തി. പട്ടികയില്‍ 48-ാം സ്ഥാനത്താണ് ഇദ്ദേഹം.
പതഞ്ജലിയുടെ 97 ശതമാനം ഓഹരികളും ബാലകൃഷ്ണയുടേതാണ്. ഏറ്റവും വേഗത്തില്‍ വളരുന്ന കമ്പനിയായ പതഞ്ജലിയുടെ കഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവ് 5,000 കോടി രൂപയാണ്. ഒന്നാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി തന്നെയാണ്. എട്ട് മലയാളികളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഫ്ളിപ്കാര്‍ട്ടിന്റെ സഹ സ്ഥാപകരായ സച്ചിന് ബന്‍സലും ബിന്നി ബന്‍സലും പട്ടികയില്‍ നിന്ന് പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: